ബിജെപിക്കെതിരെ ആരംഭിച്ച 26 പ്രതിപക്ഷ കക്ഷികളുടെ മഹാ ഐക്യമായ ഇന്ത്യയിൽ തുടക്കത്തിലേ പൊട്ടിത്തെറി. 26 കക്ഷികളിലേ വൻ കക്ഷികളായ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപാധ്യക്ഷ തേജസ്വി യാദവും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദും മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കി സ്ഥലം വിട്ടു. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപാധ്യക്ഷൻ തേജസ്വി യാദവും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദും ബാംഗ്ളൂരിലെ സമ്മേളനം കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നും നേരേ കാറിൽ കയറി സ്ഥലം വിടുകയായിരുന്നു. ഇതിനിടെ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അതൃപ്തി രേഖപ്പെടുത്തി എന്ന് ചില സൂചനകൾ പുറത്ത് വരുന്നു.
എന്നാൽ, നിതീഷിനെ പ്രതിപക്ഷ പാർട്ടികളുടെ കൺവീനറാക്കാത്തതിനാലാണ് സംയുക്ത പത്രസമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നും വിമർശനം ഉണ്ട്. പ്രതിപക്ഷ ഐക്യത്തിന്റെ തലവനാകാൻ സോണിയയെയോ രാഹുലിനെയോ അനുവദിക്കില്ലെന്നാണ് നിതീഷിന്റെ പക്ഷം. പ്രതിപക്ഷത്ത് ഒരു പ്രധാനമന്ത്രിയും നേതാവും ഉണ്ട് എങ്കിൽ അത് നിതീഷ് കുമാർ ആകണം എന്നാണ് നീക്കങ്ങൾക്ക് പിന്നിൽ. പ്രധാനമന്ത്രി കുപ്പായം തുന്നി സ്വപ്നം കാണുന്ന രാഹുലിനും കോൺഗ്രസിനും ഇത് വമ്പൻ തിരിച്ചടിയാകും.
26 ബിജെപി ഇതര പാർട്ടികളുടെ യോഗത്തിന് തൊട്ടുപിന്നാലെ ബെംഗളൂരുവിൽ നടന്ന സംയുക്ത വാർത്താസമ്മേളനവും മൂവരും ഒഴിവാക്കി. ഇതെല്ലാം സൂചിപ്പിക്കുന്നത് 26 പ്രതിപക്ഷ കക്ഷികളിലെ പ്രമുഖരായ നേതാക്കൾ പിണക്കത്തിലാണെന്നാണ്. എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും സമാനമായ രീതിയിൽ ജൂൺ 23 ന് പട്‌ന യോഗത്തിന് ശേഷം സംയുക്ത വാർത്താസമ്മേളനം ഒഴിവാക്കിയിരുന്നു.
അതേസമയം, പ്രതിപക്ഷം രാജ്യ ക്ഷേമത്തേക്കാൾ തങ്ങളുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.വംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി, ഈ പാർട്ടികളുടെ മുദ്രാവാക്യം ‘കുടുംബത്തിന് വേണ്ടി, കുടുംബത്തിന്’ എന്നതാണെന്നും കുറ്റപ്പെടുത്തി. ജനാധിപത്യം അത് ജനങ്ങളുടേതാണ്, ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടിയാണ്. എന്നാൽ വംശീയ രാഷ്ട്രീയ പാർട്ടികൾക്ക് അത് കുടുംബത്തിനും കുടുംബത്തിന്റേതും കുടുംബത്തിന് വേണ്ടിയുളളതുമാണ്. കുടുംബം ആദ്യം, രാഷ്ട്രം ഒന്നുമല്ല. ഇതാണ് അവരുടെ മുദ്രാവാക്യം- പ്രധാനമന്ത്രി മോദി പറഞ്ഞു.
ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ ദ്വിദിന യോഗത്തെ സംബന്ധിച്ച്, ഇത് അഴിമതി പ്രോത്സാഹിപ്പിക്കാനാണെന്നാണ് ആളുകൾ പറയുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒത്തുകൂടുന്ന ഈ നേതാക്കൾക്ക് 20 ലക്ഷം കോടിയുടെ കുംഭകോണത്തിന് ഗ്യാരണ്ടി നൽകാൻ കഴിയുമെന്നും മോദി പരിഹസിച്ചു.നരേന്ദ്ര മോദി പ്രതിപക്ഷത്തിന്റെ 26 കക്ഷികളുടെ മീറ്റീങ്ങിനു പകരം 38 കക്ഷികളുടെ എൻ ഡി എ യോഗം വിളിച്ചാണ് തിരിച്ചടി നല്കിയത്. നരേന്ദ്ര മോദിയുടെ വിമർസനങ്ങൾക്ക് മറുപടി നല്കാൻ പോലും പ്രതിപക്ഷത്തിന്റെ ഐക്യനിരയ്ക്ക് സാധിച്ചിട്ടില്ല.
Post Your Comments