മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപ യാത്രയോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്കുശേഷം അവധി. വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ട് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കോട്ടയം വരെയാണ് നിയന്ത്രണം. ലോറികൾ പോലുള്ള വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴിതിരിച്ചുവിടും. കോട്ടയം ജില്ലയിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് വിദ്യാലയങ്ങൾക്ക് അവധി നൽകിയത്.
ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചയാണ് ജനനായകൻ ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അർബുദ ബാധയെ തുടർന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് കോട്ടയത്ത് എത്തിച്ചേരുക. വിവിധ ജംഗ്ഷനുകളിൽ സംഘടനകളും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും അന്തിമോപചാരം അർപ്പിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.
Also Read: ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം! പുതുപ്പള്ളിയിലേക്ക് ഇന്ന് അവസാന യാത്ര
Post Your Comments