ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാന നഗരി. ഉമ്മൻ ചാണ്ടിയുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അൽപ്പസമയത്തിനകം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടുന്നതാണ്. എം.സി റോഡ് വഴിയാണ് വിലാപയാത്ര. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്ത് എത്തും.
കോട്ടയം ഡിസിസിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം, വൈകിട്ട് 6:00 മണിക്ക് ഡിസിസി ഓഫീസിനു മുന്നിൽ പ്രത്യേക പന്തലിൽ അന്തിമോപചാരം അർപ്പിക്കുന്നതിന് സൗകര്യം ഒരുക്കും. തുടർന്ന് തിരുനക്കര മൈതാനത്ത് ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും. രാത്രിയോടെയാണ് പുതുപ്പള്ളിയിലെ കുടുംബ വീട്ടിൽ എത്തിക്കുക. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് സംസ്കാര ശുശ്രൂഷകൾക്കായി പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ 3 മണിയോടെയാണ് അന്ത്യ ശുശ്രൂഷകൾ നടക്കുക.
Post Your Comments