പാലി: 33 കാരനെ കൊന്ന് ആറ് കഷ്ണങ്ങളാക്കി മുറിച്ച് മറവ് ചെയ്ത് ഭാര്യയുടെ കാമുകന്. രാജസ്ഥാനിലെ പാലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജോഗേന്ദ്ര എന്ന 33 കാരനാണ് കൊല്ലപ്പെട്ടത്. ജോഗേന്ദ്രയുടെ ഭാര്യയുടെ കാമുകൻ മദന്‍ലാലിനെ പോലീസ് പിടികൂടി. മകനെ കാണാനില്ലെന്ന ജോഗേന്ദ്രയുടെ പിതാവിന്റെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം പുറത്ത് വന്നത്.
ജൂലൈ 11നാണ് ജോഗേന്ദ്ര വീട്ടില്‍ നിന്ന് പോയത്. മദന്‍ലാല്‍ എന്നയാളെ സംശയമുള്ളതായി ജോഗേന്ദ്രയുടെ പിതാവ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാൾ കുറ്റസമ്മതം നടത്തി. കൊല ചെയ്തത് എങ്ങനെയാണെന്നും, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളും ഇയാൾ പൊലീസിന് കാണിച്ച് കൊടുത്തു. മറവ് ചെയ്ത മൃതദേഹ ഭാഗങ്ങള്‍ക്ക് ഒപ്പം മാവിന് തൈ കൂടി വച്ചായിരുന്നു ഇയാള്‍ മടങ്ങിയത്. ജോഗേന്ദ്രയെ കൊലപ്പെടുത്തിയ ശേഷം ആറ് കഷ്ണങ്ങളാക്കി മുറിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മറവ് ചെയ്തത്.
ജോഗേന്ദ്രയുടെ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനമായതെന്നാണ് പൊലീസ് വിശദമാക്കുന്നത്. കൊലപാതകത്തിൽ കൂടുതൽ പേർ പങ്കാളിയാണെന്നാണ് ജോഗേന്ദ്രയുടെ പിതാവ് ആരോപിക്കുന്നത്. പോലീസ് കേസ് വിശദമായി അന്വേഷിച്ച് വരികയാണ്.
Post Your Comments