റായ്പൂർ: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ ജോലി നേടുന്നതിൽ പ്രതിഷേധവുമായി യുവാക്കൾ. നഗ്നരായാണ് ഒരു കൂട്ടം യുവാക്കൾ പ്രതിഷേധം നടത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം.
സംസ്ഥാനത്തെ സർക്കാർ ജോലികളിലെ വ്യാജ ജാതി സർട്ടിഫിക്കറ്റ് പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയായിരുന്നു യുവാക്കൾ വേറിട്ട രീതിയിൽ പ്രതിഷേധം നടത്തിയത്. വ്യാജ ജാതി സർട്ടിഫിക്കറ്റിൽ നടപടിയെടുക്കണമെന്ന ആവശ്യം നേരത്തെയും പലതവണ ഉന്നയിക്കപ്പെട്ടതാണെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കപ്പെടുന്നത്. കൈകളിൽ പ്ലക്കാർഡുമായി തെരുവിലൂടെ നടന്നായിരുന്നു യുവാക്കളുടെ പ്രതിഷേധം.
വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പ്ലക്കാർഡുകളിൽ എഴുതിയിരുന്നത്. യുവാക്കളുടെ പ്രതിഷേധ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. നഗ്നരായി റോഡിലൂടെ നടന്നു നീങ്ങുന്ന യുവാക്കളെ വീഡിയോയിൽ കാണാം. തങ്ങളുടെ പ്രതിഷേധം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇവർ ചില വിവിഐപി വാഹനങ്ങളുടെ പിന്നാലെ ഓടുന്നതും വീഡിയോയിലുണ്ട്.
SC-ST youth wing's total naked protest against Bhupesh govt. in Chhattisgarh,tried to gherao the Vidhan Sabha.All are taken in preventive custody.
All these youths made allegations that 267 have secured govt. Jobs on the basis of fake caste certificates. pic.twitter.com/AP7NzHUQB0— Govind Gurjar (@Gurjarrrrr) July 18, 2023
Post Your Comments