KeralaLatest NewsNews

കേരളരാഷ്ട്രീയത്തിലെ ഒരു അധ്യായമാണ് അവസാനിച്ചത്: ഉമ്മൻചാണ്ടിയ്ക്ക് അനുശോചനം അറിയിച്ച് എ വിജയരാഘവൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയ്ക്ക് അനുശോചനം അറിയിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കേരള രാഷ്ട്രീയത്തിലെ ഒരു അധ്യായമാണ് അവസാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരിക്കൽ പോലും പരാജയം അനുഭവിക്കാതെ തുടർച്ചയായി 53 വർഷം ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടി നിയമസഭാ ചരിത്രത്തിലെ സുപ്രധാന ഏടാണ്. മൂന്ന് തവണ മന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായ അദ്ദേഹത്തിന്റെ ഭരണപാടവും നയതന്ത്ര മികവും കേരളം കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഇൻഫിനിക്സ് ജിടി 10 പ്രോ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

1970 മുതൽ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവമായിരുന്ന ഉമ്മൻചാണ്ടി അക്കാലം മുതൽ രോഗബാധിതനായ കാലംവരെയും സ്വന്തം ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപൃതനായിരുന്നു. ഉമ്മൻചാണ്ടിയുടെ പല ഇടപെടലുകളും കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയവയാണ്. യുഡിഎഫിന്റെ പല നയങ്ങളിലും നിലപാടുകളിലും ഉമ്മൻചാണ്ടിയുടെ ഇടപെടൽ കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിയന്ത്രിക്കുന്നവയായിരുന്നു. രാഷ്ട്രീയമായി ശക്തമായ വിയോജിപ്പുകളുള്ളപ്പോഴും വ്യക്തിപരമായ സൗഹൃദം സൂക്ഷിക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളീയ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻചാണ്ടി വിടവാങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്റെയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

Read Also: ‘ഫോണ്‍ വച്ചിട്ട് പോടാ ഉമ്മന്‍ ചാണ്ടി’, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹുവിന്റെ അനുഭവക്കുറിപ്പ് വൈറല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button