Latest NewsKeralaNews

ബീച്ച് സന്ദര്‍ശിക്കാനെത്തിയ സംഘം കാര്‍ കടലിലേക്ക് ഓടിച്ചിറക്കി, കാര്‍ കടലില്‍ മുങ്ങിത്താണു: സംഘത്തില്‍ സ്ത്രീയും

കൊല്ലം: കൊല്ലം ജില്ലയിലെ പരവൂരില്‍ കാര്‍ കടലില്‍ മുങ്ങിത്താണു. ബീച്ച് സന്ദര്‍ശിക്കാനെത്തിയ സംഘം കാര്‍ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാപ്പില്‍ ഭാഗത്ത് കടലും കായലും സംഗമിക്കുന്ന പൊഴിയുടെ സമീപമാണ് കാര്‍ ഇറക്കിയത്. നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന്റെ മുക്കാല്‍ ഭാഗത്തോളം കടലില്‍ മുങ്ങി.

Read Also: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ആ​യി​രം ലി​റ്റ​ർ സ്പി​രി​റ്റ് എ​ക്സൈ​സ് പി​ടി​കൂ​ടി

കാര്‍ മുങ്ങുന്നതു കണ്ട് മറുകരയിലുള്ള റിസോര്‍ട്ട് ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത്. ഇവര്‍ ഡോര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന സ്ത്രീയടക്കമുള്ള യാത്രക്കാര്‍ രക്ഷപ്പെട്ടു. തിരയില്‍പ്പെട്ട് നിയന്ത്രണം വിട്ട കാര്‍ പൊഴിയില്‍ അകപ്പെടുകയായിരുന്നു എന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button