Latest NewsNewsIndia

തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി

ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെ പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി അറിയിച്ച് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. ‘കേരളത്തിലേയ്ക്ക് പോകാന്‍ അനുമതി. ജാമ്യ കാലാവധിയില്‍ ഇനി കേരളത്തില്‍ തുടരാം. ഇന്‍ ഷാ അള്ളാഹ്.. പ്രാര്‍ഥിച്ചവര്‍ക്കും, പിന്തുണച്ചവര്‍ക്കും ആത്മാര്‍ഥമായ നന്ദി’, സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ മദനി പറഞ്ഞു.

Read Also: യുവാവ് വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ: അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി കേരളത്തിലേയ്ക്ക് വരാന്‍ അനുമതി നല്‍കിയത്. ജാമ്യകാലത്ത് കൊല്ലത്തെ വീട്ടില്‍ താമസിക്കാം. 15 ദിവസം കൂടുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ചികിത്സയ്ക്കായി കൊല്ലം എസ്.പിയുടെ അനുമതിയോടെ വേണം എറണാകുളത്തേയ്ക്ക് പോകാനെന്നും കോടതി വ്യക്തമാക്കി.

പ്രത്യേക ഉപാധികളോ പൊലീസ് സുരക്ഷാ നിര്‍ദ്ദേശങ്ങളോ ഇല്ലാതെയാണ് ഇളവ് നല്‍കിയത്. കര്‍ണാടക പൊലീസിന്റെ സുരക്ഷ അകമ്പടിയും ആവശ്യമില്ല. ഇതുവരെ മദനിയ്ക്ക് ബംഗളൂരുവില്‍ മാത്രമാണ് താമസിക്കാന്‍ അനുമതിയുണ്ടായിരുന്നത്. നേരത്തെ പിതാവിനെ സന്ദര്‍ശിക്കാന്‍ കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി കേരളത്തിലെത്തിയ മദനി പിതാവിനെ കാണാനാകാതെയാണ് മടങ്ങിയത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button