NattuvarthaLatest NewsNewsIndia

ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുടുങ്ങി 14 കാരൻ മരിച്ചു

കെ.കെ.ബാലകൃഷ്ണ ഗൗഡയുടെ മകനും എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ശ്രീഷ (14) ആണ് മരിച്ചത്

മംഗളൂരു: വീടിന് പിറകിലെ മരത്തിൽ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. കെ.കെ.ബാലകൃഷ്ണ ഗൗഡയുടെ മകനും എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ശ്രീഷ (14) ആണ് മരിച്ചത്.

Read Also : ട്വിറ്ററിൽ നിന്നും വരുമാനം നേടാൻ അവസരം! ക്രിയേറ്റർ മോണിറ്റെസേഷൻ പ്രോഗ്രാമിൽ വന്ന പുതിയ മാറ്റം ഇതാണ്

ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി മലവന്തികെ ഗ്രാമത്തിലാണ് അപകടം നടന്നത്. സഹോദരിയുടെ കരച്ചിൽ കേട്ടെത്തിയ ഗൗഡ ഉടൻ ഉജ്റെയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബെൽത്തങ്ങാടി ഗവ.ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button