സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾ അല്ലാത്തവർക്കും യുപിഐ ഇടപാടുകൾ നടത്താൻ അവസരം ഒരുക്കുകയാണ് യോനോ ആപ്പ്. എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനമായ യോനോ ആപ്പിൽ ഇനി ഏത് ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചും യുപിഐ ഇടപാട് നടത്താൻ സാധിക്കും. ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കിന്റെ പുതിയ നീക്കം. ‘യോനോ ഫോർ എവരി ഇന്ത്യൻ’ എന്ന ആശയമാണ് എസ്ബിഐ മുന്നോട്ടുവയ്ക്കുന്നത്.
ഉപഭോക്താക്കൾക്ക് യോനോ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇതിൽ രജിസ്റ്റർ നൗ ഓപ്ഷൻ മുഖേന മറ്റ് ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കൾക്ക് യോനോയിലൂടെ യുപിഐ സേവനം ലഭ്യമാകും. ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം.
- യോനോ ആപ്ലിക്കേഷനിലെ ‘രജിസ്റ്റർ ടു യുപിഐ പേയ്മെന്റ് ‘ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ രേഖപ്പെടുത്തുക
- എസ്എംഎസ് ഉപയോഗിച്ച് മൊബൈൽ നമ്പറിന്റെ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുക
- ഉപഭോക്താവിന് ഏത് ബാങ്കിലാണോ അക്കൗണ്ട് ഉള്ളത് അത് സെലക്ട് ചെയ്ത് യുപിഐ ഐഡി നിർമ്മിക്കുക
- അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്നതിനായി ആറക്ക പിൻ നമ്പർ രേഖപ്പെടുത്തി രജിസ്ട്രേഷൻ പൂർത്തിയാക്കുക
- തുടർന്ന് യുപിഐ ഇടപാടുകൾ നടത്താവുന്നതാണ്
Also Read: വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
Post Your Comments