മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ടിജെ ജോസഫിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചില്ല. 2015 ഏപ്രിലിൽ കേസിന്റെ ആദ്യ വിധിയിൽ പ്രഖ്യാപിച്ച എട്ട് ലക്ഷം രൂപയാണ് രണ്ടാം ഘട്ട വിധി വന്നിട്ടും ലഭിക്കാത്തത്. ജൂലായ് 14ന് വന്ന രണ്ടാം ഘട്ടവിധിയില്‍ നാല് ലക്ഷം രൂപ നൽകാൻ എൻഐഎ കോടതി ഉത്തരവിട്ടിട്ടുണ്ട്.
നഷ്ടപരിഹാരത്തുകയ്ക്കു വേണ്ടി നിയമ നടപടിക്കൊരുങ്ങുകയാണെന്ന് പ്രൊഫ. ടിജെ ജോസഫ് വ്യക്തമാക്കി. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതയുള്ള സർക്കാരിന് വീഴ്ച വന്നതുകൊണ്ടാണ് താൻ ആക്രമിക്കപ്പെട്ടത്. അതിനാൽ, കോടതി അനുവദിച്ച പണം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് തവണ ആക്രമണ ഭീഷണിയുണ്ടായപ്പോഴും ഡിവൈഎസ്പിക്കടക്കം രേഖാമൂലം പരാതി നൽകി. എന്നാല്‍, പോലീസ് സംരക്ഷണമൊരുക്കിയില്ല. ഇത് സർക്കാരിന്റെ ഗുരുതര വീഴ്ചയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments