Latest NewsKerala

അടൂരിൽ 17 കാരി കൂട്ട ബലാത്സം​ഗത്തിന് ഇരയായ സംഭവം : പെൺകുട്ടിയുടെ മൊബൈൽ നമ്പർ സുഹൃത്തുക്കൾക്ക് നൽകിയത് കാമുകൻ

പത്തനംതിട്ട: പതിനേഴുകാരി കൂട്ട ബലാത്സം​ഗത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആൺസുഹൃത്താണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. കാമുകൻ സുഹൃത്തുക്കൾക്ക് പെൺകുട്ടിയുടെ നമ്പർ കൈമാറുകയും ഇവർക്ക് കുട്ടിയെ പരിചയപ്പെടുത്തുകയും ചെയ്തു. സുഹൃത്തുക്കളുമായി സൗഹൃദത്തിലേർപ്പെടാൻ കാമുകൻ നിർബന്ധിച്ചെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.

സംഭവത്തിൽ കാമുകൻ ഉൾപ്പെടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഡിസംബർ മുതൽ പല ദിവസങ്ങളിലായി പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിലാണ് പീഡനവിവരം കുട്ടി അധ്യാപകരോട് തുറന്ന് പറഞ്ഞത്. അധ്യാപകർ ഇക്കാര്യം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തുകയും ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലൈ ആദ്യവാരമാണ് അടൂർ പൊലീസ് കേസെടുക്കുന്നത്.

തുടർന്ന്, പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയുംവിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കേസെടുത്തതോടെ കാമുകനും സുഹൃത്തുക്കളും നാട്ടിൽ നിന്ന് മുങ്ങിയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് പൊലീസ് പ്രതികളെ പിടികൂടിയത്. രണ്ടുപേരെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് വൈകിട്ടോടു കൂടി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button