ഈ വർഷം നടക്കാനിരിക്കുന്ന ജി20 മെഗാ കൾച്ചറൽ ഇവന്റിൽ ‘വസുധൈവ കുടുംബകം’ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. പ്രഗതി മൈതാനിയിലെ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിലെ മൾട്ടിപർപ്പസ് ഹാളിൽ സെപ്റ്റംബർ 9,10 തീയതികളിലാണ് മെഗാ കൾച്ചറൽ ഇവന്റ് സംഘടിപ്പിക്കുന്നത്. ഇവന്റിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉൾപ്പെടെയുള്ള ജി20 രാജ്യങ്ങളിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തേക്കുമെന്നാണ് സൂചന.
ഇന്ത്യയുടെ സമ്പന്നവും വൈവിധ്യ പൂർണ്ണവുമായ സംസ്കാരം കോർത്തിണക്കിയുള്ള സാംസ്കാരിക പരിപാടിയാണ് സംഘടിപ്പിക്കുന്നത്. വസുധൈവ കുടുംബകം എന്ന പ്രമേയത്തിൽ അധിഷ്ഠിതമായാണ് സാംസ്കാരിക പ്രദർശനം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് വസുധൈവ കുടുംബകത്തിലൂടെ അർത്ഥമാക്കുന്നത്. അതിനാൽ, വിവിധ പരിപാടികളും ഇവന്റിൽ ഉൾപ്പെടുത്തുന്നതാണ്.
Also Read: പ്രായപൂര്‍ത്തിയാവാത്ത അനിയന്‍ നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ചു: സഹോദരന് 34,000 പിഴ
ഇവന്റിൽ സംഗീതം, നൃത്തം, മറ്റ് കലാപ്രകടനങ്ങൾ എന്നിവയും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. 25 മിനിറ്റായിരിക്കും ഈ പരിപാടിയുടെ ദൈർഘ്യം. തുടർന്ന് ഇന്ത്യൻ മൂല്യങ്ങൾ വിളിച്ചോതുന്ന ഉപകരണ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അതിഥികൾക്ക് അത്താഴ വിരുന്നും ഒരുക്കുന്നതാണ്. പരിപാടിയുടെ നടത്തിപ്പ് ഇവന്റ് മാനേജ്മെന്റ് ഏജൻസിയെ ഏൽപ്പിക്കാനാണ് സാധ്യത.
Post Your Comments