Latest NewsIndiaNews

27 ഓളം യുവാക്കളെ നിക്കാഹ് കഴിച്ച് യുവതി, സ്വര്‍ണ്ണവും പണവും തട്ടിയെടുത്തു: തട്ടിപ്പിനിരയായ യുവാക്കൾ പ്രതിഷേധത്തിൽ

ഷഹീന, സഹീന തുടങ്ങിയ പേരുകൾ യുവതിയ്ക്കുണ്ട്.

ശ്രീനഗര്‍ : വ്യത്യസ്ത പേരുകളിൽ പലയിടങ്ങളിൽ നിന്നും   27 ഓളം യുവാക്കളെ നിക്കാഹ് കഴിച്ച യുവതിയ്ക്കെതിരെ പരാതി. സ്വര്‍ണ്ണവും പണവും ഇവർ തട്ടിയെടുത്തതായാണ് പരാതി. പിര്‍ പഞ്ചല്‍ താഴ്‌വരയിലെ രജൗരി ജില്ലയില്‍ നിന്നുള്ള യുവതിയുടെ തട്ടിപ്പിന് ഇരയായ 12 ഓളം പുരുഷന്മാര്‍ വ്യാഴാഴ്ച ശ്രീനഗറില്‍ പ്രതിഷേധ പ്രകടനം നടത്തി.

‘വിവാഹം കഴിഞ്ഞ് കുറച്ച്‌ മാസങ്ങള്‍ക്ക് ശേഷം യുവതി ഭര്‍ത്താവിനെ കബളിപ്പിച്ചതായി ഒരു പരാതി ലഭിച്ചിരുന്നു. ഇതേ ആരോപണവുമായി നിരവധി പുരുഷന്മാരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വിഷയം അന്വേഷിക്കുകയാണ്,’ എന്ന് ബുദ്ഗാമിലെ ഖാൻ സാഹിബിലെ  പോലീസ് ഓഫീസര്‍  ഗുലാം മൊഹിയുദ്ദീൻ പറഞ്ഞു. അതേസമയം ‘വരന്മാരെ’ ആരെയും അറിയില്ലെന്നാണ് യുവതിയുടെ വാദമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

read also: കോഴിക്കോട് വന്‍ ലഹരിവേട്ട: 300 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി ശിഹാബുദ്ദീന്‍ പിടിയില്‍

ഷഹീന, സഹീന തുടങ്ങിയ പേരുകൾ യുവതിയ്ക്കുണ്ട്. വിവാഹ ചടങ്ങുകളില്‍ അവളുടെ കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420, 120 ബി എന്നിവ പ്രകാരം ജമ്മു കശ്മീര്‍ പോലീസ് യുവതിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയെ പിടികൂടിയെങ്കിലും മുൻകൂര്‍ ജാമ്യം ലഭിച്ചതിനാല്‍ പോലീസ് വിട്ടയച്ചു. വിവാഹം നടത്തുന്നതിന് യുവതിയെ സഹായിച്ച ഇടനിലക്കാരൻ പിടിയിലായിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button