ThiruvananthapuramNattuvarthaLatest NewsKeralaNews

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായി പച്ചക്കുതിര: കെഎൻ ബാലഗോപാൽ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായി പച്ചക്കുതിര. ഭാഗ്യക്കുറി വകുപ്പിന്റെ ലോഗോയിലും പച്ചക്കുതിര ഇടംനേടി. ഭാഗ്യമുദ്രയും ലോഗോയും ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രകാശനം ചെയ്തു. രതീഷ് രവിയാണ് ഭാഗ്യമുദ്രയുടെ രൂപകല്പനയ്ക്ക് പിന്നില്‍. സത്യപാൽ ശ്രീധറാണ് ലോഗോ രൂപകല്പന ചെയ്തത്.

കേരള ലോട്ടറി തന്നെ നല്ലയൊരു ഭാഗ്യമുദ്രയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ഒരു ലക്ഷത്തിലധികം ഭാഗ്യക്കുറി വിൽപനക്കാരുണ്ട്. ഒരു വർഷം 7000 കോടി രൂപ സമ്മാനമായി വിതരണം ചെയ്യുന്നു. 3000 കോടി മുതൽ 3500 കോടി രൂപ വരെ കമ്മീഷനായി ലഭിക്കുന്നുണ്ട്.

ഏകീകൃത സിവിൽ കോഡിനെ ഭസ്മീകരിക്കാനുള്ള ശേഷിയുണ്ട്: എം വി ഗോവിന്ദൻ

ലോട്ടറിയുടെ മുഖവിലയ്ക്ക് ടാക്സ് എന്ന സംസ്ഥാനത്തിന്റെ ആവശ്യം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചത് നേട്ടമാണ്. കേരളം ശക്തമായ നിലപാട് എടുത്തതുകൊണ്ടാണ് അത് സാധ്യമായത്. കേരളത്തിന്റെ ലോട്ടറിയെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടു പോകാൻ സംസ്ഥാനത്തിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button