KeralaLatest NewsNews

പൊതുപ്രവര്‍ത്തകന് പദവിയല്ല നിലപാടാണ് പ്രധാനം: വിവാദങ്ങളോട് പ്രതികരിച്ച് പി ജയരാജൻ

കണ്ണൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി പി ജയരാജന്‍. പദവിയല്ല, നിലപാടാണ് പ്രധാനം. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് സ്ഥാനമാനത്തിനല്ല ഓരോ പ്രവര്‍ത്തകന്റെയും നിലപാടിനാണ് അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പാമ്പന്‍ മാധവന്‍ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പദവിയല്ല നിലപാടാണ് പ്രധാനം. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് സ്ഥാനമാനത്തിനല്ല ഓരോ പ്രവര്‍ത്തകന്റെയും നിലപാടിനാണ് അംഗീകാരം. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഎം. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും നടത്തിയാണ് സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നത്. തീരുമാനങ്ങള്‍ ആദ്യമേ തന്നെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങള്‍ ഒളിഞ്ഞുനോട്ടം നടത്തുകയാണ്. എന്നെ തഴഞ്ഞോ എന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്’- പി ജയരാജന്‍ പറഞ്ഞു.

Read Also  :  സെലെൻസ്കി കീവിൽ തന്നെയുണ്ട്, സുരക്ഷാ കാരണങ്ങളാൽ എവിടെയാണെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് മാത്രം: ദേശീയ പ്രതിരോധ തലവൻ

പി ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇല്ലെങ്കിലും ജനഹൃദയങ്ങളിലാണ് പിജെയുടെ സ്ഥാനമെന്ന് റെഡ് ആര്‍മി ഫേസ്ബുക്ക് പേജിലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button