KeralaLatest NewsNews

കേരളത്തിന്റെയാകെ അഭിമാനമുഹൂർത്തം: എംടിയ്ക്ക് നവതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എംടി വാസുദേവൻ നായർക്ക് നവതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാന മുഹൂർത്തമാണെന്ന് പിണറായി വിജയൻ പറഞ്ഞു. സാംസ്‌കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നൽകിയിട്ടുള്ള അധികം പേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: കുഞ്ഞുമായി പുഴയിൽ ചാടി: യുവതി മരിച്ചു: നാലു വയസുകാരിയ്ക്കായി തെരച്ചിൽ തുടരുന്നു

മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ അതുല്യമായ പങ്കാണ് എംടിയ്ക്കുള്ളത്. സാഹിത്യകാരൻ എന്ന നിലയിൽ മാത്രമല്ല, പത്രാധിപരെന്ന നിലയിലും ചലച്ചിത്രകാരൻ എന്ന നിലയിലും അനുപമായ സംഭാവനകൾ അദ്ദേഹം നൽകി. സാഹിത്യ രചനയോടൊപ്പം കേരളത്തിന്റെ സാംസ്‌കാരിക മേഖലയെ ഉജ്ജീവിപ്പിക്കാനും എംടി പരിശ്രമിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും നിരവധി സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. എംടിയുടെ നേതൃത്വത്തിൽ ദേശീയ സാഹിത്യോത്സവങ്ങളിലൂടെ തിരൂർ തുഞ്ചൻ പറമ്പ് ഇന്ത്യൻ സാഹിത്യ ഭൂപടത്തിൽത്തന്നെ ശ്രദ്ധാകേന്ദ്രമായി. അദ്ദേഹത്തിന്റെ സാഹിത്യവും സാംസ്‌കാരിക പ്രവർത്തനങ്ങളും എക്കാലവും ജനാധിപത്യ, മതേതര, പുരോഗമന നിലപാടുകളിൽ അടിയുറച്ചു നിന്നു. പ്രിയ എംടിയ്ക്ക് ഹൃദയപൂർവ്വം നവതി ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ യുവാവ് യുവതിയെ വിട്ടയക്കാൻ മാതാവിനോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button