KeralaLatest NewsNews

കുഞ്ഞുമായി പുഴയിൽ ചാടി: യുവതി മരിച്ചു: നാലു വയസുകാരിയ്ക്കായി തെരച്ചിൽ തുടരുന്നു

വയനാട്: കുഞ്ഞുമായി പുഴയിൽ ചാടിയ യുവതി മരിച്ചു. വയനാട് വെണ്ണിയോടാണ് സംഭവം. ദർശന എന്ന യുവതിയാണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആറരയോടെയാണ് ദർശന മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് പാത്തിക്കൽ പാലത്തിൽ നിന്ന് നാലു വയസുകാരിയായ മകൾ ദക്ഷയ്‌ക്കൊപ്പം ദർശന പുഴയിലേക്ക് ചാടിയത്.

Read Also: ഗൂഗിൾ ബാർഡ് ഇനി മുതൽ മലയാളം ഉൾപ്പെടെ 9 ഇന്ത്യൻ ഭാഷകളിൽ ലഭ്യം, കൂടുതൽ വിവരങ്ങൾ അറിയാം

നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ദർശനയെ രക്ഷിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യം മെച്ചപ്പെട്ടില്ല. കാണാതായ മകൾ ദക്ഷയ്ക്കായുള്ള തെരച്ചിൽ തുടരുകയാണ്. വെണ്ണിയോട് സ്വദേശി അനന്തഗിരിയിൽ ഓംപ്രകാശാണ് ദർശനയുടെ ഭർത്താവ്.

Read Also: മരിച്ചെന്ന് പ്രചരിപ്പിച്ചു, കാറും സ്വത്തും അടിച്ചെടുക്കാൻ പ്ലാൻ ഇട്ടു: പേര് പറഞ്ഞാൽ നിയമപ്രശ്നമുണ്ടാകുമെന്ന് ബാല

shortlink

Related Articles

Post Your Comments

Related Articles


Back to top button