
ഒറ്റപ്പാലം: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വർണമാല മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് തരൂർ വില്ലേജിൽ ചിറക്കോട് വീട്ടിൽ സുജിത(30)യാണ് പിടിയിലായത്.
ജൂൺ 15-നാണ് കേസിനാസ്പദമായ സംഭവം. വാണിയംകുളത്തെ സെലോറ ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന പേരിലെത്തി 4.300 ഗ്രാം തൂക്കമുള്ള മാല മോഷ്ടിച്ച കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച മാല പട്ടാമ്പിയിലെ സ്വർണക്കടയിൽ വിറ്റതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഒറ്റപ്പാലം എസ്.ഐ പ്രവീൺ, എ.എസ്.ഐ ഗംഗാധരൻ, സി.പി.ഒമാരായ സജിത്ത്, ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സമാന കുറ്റകൃത്യം ചെയ്തതിന് പ്രതിക്കെതിരെ വടക്കാഞ്ചേരി, തൃശൂർ എന്നിവിടങ്ങളിലും കേസുള്ളതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments