തൃശൂര്‍: പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് 16-കാരിയെ ഇരുപതുകാരനായ ഇതരസംസ്ഥാന തൊഴിലാളി തട്ടികൊണ്ടുപോയത്. ഛത്തിസ്ഗഡില്‍ നിന്ന് ഒളിച്ചുവന്നവരാണ് പെണ്‍കുട്ടിയും യുവാവും.
കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷനിലെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ യുവാവിന്റെ സമീപത്തുനിന്ന് മാറ്റി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് ആക്രമിക്കുമെന്ന ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ആര്‍പിഎഫ് സ്റ്റേഷന് സമീപമുള്ള ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തില്‍നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments