തൃശൂര്‍: വീട് നിര്‍മിക്കാന്‍ വായ്പ ശരിയാക്കി നല്‍കാമെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത ഫിനാന്‍സ് കമ്പനി ഉടമ അറസ്റ്റില്‍. രാമവര്‍മപുരം ഇമ്മട്ടി ഫിനാന്‍സ് കമ്പനി ഉടമ ഇമ്മട്ടി വീട്ടില്‍ ബാബുവാണ് പിടിയിലായത്. ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. വീട് നിര്‍മിക്കാന്‍ വായ്പ ശരിയാക്കി നല്‍കാമെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. വിയ്യൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപന ഉടമയെയാണ് പൊലീസ് അറസ്റ്റ്‌ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. വിവരമറിഞ്ഞ് നിരവധിയാളകള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു.
വീട് വാങ്ങാനും നിര്‍മിക്കാനും ആവശ്യമായ ധനസഹായം ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് പരസ്യം നല്‍കി. തുടര്‍ന്ന് ഇടനിലക്കാരുടേയും മറ്റും വിശ്വാസം ഉറപ്പിച്ചു. ആവശ്യക്കാരില്‍ നിന്നു ഡെപ്പോസിറ്റ് വാങ്ങി വായ്പ തിരികെ നല്‍കാതെ തട്ടിപ്പു നടത്തുകയാണ് രീതി. നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ജീവനക്കാരിയില്‍ നിന്നു ഡെപ്പോസിറ്റ് ഇനത്തില്‍ അഞ്ചുലക്ഷം രൂപയും തൃത്താല സ്വദേശിയായ വനിതയില്‍ നിന്നും 15 ലക്ഷം രൂപയും കൈക്കലാക്കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാബു പിടിയിലായത്. ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് സൂചന.
പൊലീസ് സ്ഥലത്തെത്തി ബല ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴടക്കിയത്. വിയ്യൂര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ കെസി ബൈജു, ഗ്രേഡ് എസ്ഐ ജിനികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കസ്റ്റഡയിലെടുത്തത്. എഎസ്ഐ സുനില്‍കുമാര്‍, സിപിഒമാരായ അനീഷ്, ടോമി, സുധീഷ് എന്നിവരും ഉണ്ടായി.
Post Your Comments