ബംഗളൂരു: സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാരുടെ ഭീഷണിയെത്തുടര്‍ന്ന് 22കാരന്‍ ആത്മഹത്യ ചെയ്തു. യെലഹങ്കയിലെ എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥിയായ തേജസ് ആണ് തൂങ്ങിമരിച്ചത്.
ചൈനീസ് ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാരാണ് തേജസിനെ ഭീഷണിപ്പെടുത്തിയത്. സ്ലൈസ് ആന്റ് കിസ് ചൈനീസ് ആപ്പില്‍ നിന്ന് തേജസ് പണം വായ്പ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഏജന്റുമാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് തേജസിന്റെ ബന്ധുക്കള്‍ പറഞ്ഞു.
ലോണ്‍ എടുത്ത പണം തിരിച്ചടക്കാന്‍ പിതാവ് ഗോപിനാഥ് സമ്മതിക്കുകയും കുറച്ചു സമയം ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏജന്റുമാര്‍ ഇത് സമ്മതിച്ചില്ല. ചൊവ്വാഴ്ച വൈകുന്നേരം, ഏജന്റുമാര്‍ വീണ്ടും തേജസിനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കി. പിന്നാലെയാണ് തേജസ് ആത്മഹത്യ ചെയ്തത്.
‘അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. ഇതല്ലാതെ എനിക്ക് മറ്റു വഴികളില്ല. എന്റെ പേരിലുള്ള മറ്റു ലോണുകള്‍ അടയ്ക്കാന്‍ എനിക്ക് കഴിയില്ല. ഇതാണ് എന്റെ അന്തിമ തീരുമാനം’- ആത്മഹത്യാ കുറിപ്പില്‍ തേജസ് കുറിച്ചു.
Post Your Comments