KollamNattuvarthaLatest NewsKeralaNews

ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കാന്‍ രണ്ട് രജിസ്ട്രാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കി യുവതി: കുരുക്കിലായി ഉദ്യോഗസ്ഥര്‍

കൊല്ലം: സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കാന്‍ രണ്ട് രജിസ്ട്രാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കി യുവതി. പത്തനാപുരം, പുനലൂര്‍ സ്വദേശികളായ യുവാക്കളെ വിവാഹം ചെയ്യുന്നതിനായാണ് യുവതി അതാത് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ യുവതി അപേക്ഷ നല്‍കിയത്.

യുവതിയുടെ അപേക്ഷ രണ്ടിടത്തും സ്വീകരിച്ചതോടെ ഉദ്യോഗസ്ഥർ കുരുക്കിലായി. പത്തനാപുരം സ്വദേശിനിയായ യുവതിയാണ് ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കാന്‍ രണ്ട് രജിസ്ട്രാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കിയത്.

ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് യുവതി അപേക്ഷ നൽകിയത്. ജൂൺ 30ന് നൽകിയ അപേക്ഷയിൽ പത്തനാപുരം സ്വദേശിയായ യുവാവുമായി വിവാഹം കഴിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.

വന്‍ തോതില്‍ ഹോം വര്‍ക്ക് നല്‍കി, ചെയ്യാത്തതിന് ക്ലാസ് മുറിയില്‍ വച്ച് ഉപദ്രവിച്ചു: അധ്യാപകനെതിരെ പോക്‌സോ കേസ്

എന്നാൽ, ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ യുവതി മറ്റൊരു അപേക്ഷ നൽകുകയായിരുന്നു.

യുവതി പത്തനാപുരം സ്വദേശി ആയതിനാല്‍ ഈ അപേക്ഷയിൽ ആക്ഷേപം സ്വീകരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിന്‍റെയും ഭാഗമായി നോട്ടിസ് പത്തനാപുരം സബ് രജിസ്ട്രാർ ഓഫിസിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലാകുകയായിരുന്നു. അപേക്ഷ നല്‍കിയ യുവതിയെയും, യുവാക്കളെയും വിളിച്ചു വരുത്തി വിഷയത്തിൽ വ്യക്തത വരുത്തുവാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button