ചേര്‍ത്തല: പതിനൊന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 64കാരന് 14 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തുറവൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ഇരുപത് കോല്ച്ചിറ വീട്ടില്‍ മാധവനെയാണ് (64) ശിക്ഷിച്ചത്. ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം തടവുകൂടി അനുഭവിക്കണം. പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിൽ പറയുന്നു.
Read Also : തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിയെ സെല്ലിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രതി അറസ്റ്റിൽ
കുത്തിയതോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം എസ്.ഐ ഡി. സജീവ് കുമാര്‍, വനിതാസെല്‍ എസ്.ഐ ആനന്ദവല്ലി എസ്, സി.പി.ഒമാരായ തിബിന്‍, ഷീന തോമസ്, തോമസ്കുട്ടി എന്നിവരടങ്ങിയ സംഘമാണ് നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ബീന ഹാജരായി.
Post Your Comments