പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സ് സന്ദര്‍ശിക്കും. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം. രണ്ട് ദിവസത്തെ ഫ്രാന്‍സ് പര്യടനത്തിനാണ് അദ്ദേഹം എത്തുന്നത്. നാളെ നടക്കുന്ന ബാസ്റ്റില്‍ ഡേ പരേഡിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
Read Also: ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25% തുക പിടിക്കും
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ റാഫേല്‍ നാവിക വിമാനങ്ങള്‍ക്കായി ഇന്ത്യ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നിന്ന് 26 റാഫേല്‍ എം നേവല്‍ ജെറ്റുകളും മൂന്ന് അധിക സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളും വാങ്ങാനുള്ള കരാറാണ് ഇത്.
ഏകദേശം 90,000 കോടി രൂപയുടെ ഇടപാടുകളില്‍ 22 സിംഗിള്‍ സീറ്ററും നാല് ഡബിള്‍ സീറ്റര്‍ ട്രെയിനര്‍ പതിപ്പും അടങ്ങുന്ന 26 റാഫേല്‍ എം വിമാനങ്ങള്‍ ഉള്‍പ്പെടും. പ്രോജക്ട് 75 ന് കീഴിലുള്ള സ്‌കോര്‍പീന്‍ ഇടപാടിന്റെ ഭാഗമായിരിക്കും മൂന്ന് അധിക അന്തര്‍വാഹിനികള്‍ എന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളില്‍ വിന്യസിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് റാഫേല്‍ വിമാനങ്ങള്‍.
Leave a Comment