Latest NewsKeralaNews

കേരളത്തിലെ നാട്ടാനകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താന്‍ നീക്കം

തിരുവനന്തപുരം: കേരളത്തിൽ നിന്നും നാട്ടാനകളെ അന്യ സംസ്ഥാനങ്ങളിലേക്ക് കടത്താൻ നീക്കം. ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ട്രസ്റ്റിയുടെ അധീനതയിലേക്ക് ചികിത്സക്കെന്ന വ്യാജേനയാണ് പത്ത് നാട്ടാനകളെ കടത്തുന്നത്. കേരളത്തിൽ നാട്ടാനകൾക്ക് വിദഗ്ധ ചികിത്സ ലഭിക്കുമെന്നിരിക്കെയാണിത്.

Read Also: രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍…

തൃശ്ശൂർ ആമ്പല്ലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനകൾ രണ്ട് ദിവസത്തിനകം സംസ്ഥാനം വിടും. പാലക്കാട്, തൃശ്ശൂർ, കൊല്ലം എന്നിവിടങ്ങളിൽ നിന്നും ആനകളെ സംസ്ഥാനത്തിന് പുറത്തേക്ക് അയക്കും. ആന ഉടമകൾക്ക് കോടികൾ നൽകിയാണ് ഈ ആനക്കടത്ത്. ഇതിനെതിരെ നിരവധി ക്ഷേത്രങ്ങളും ഒരു വിഭാഗം ആനയുടമകളും രംഗത്ത് വന്നതോടെയാണ് നീക്കം പുറത്തായത്. ആനകളെ കൊണ്ടുപോകാൻ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നിഷേധിച്ചതായാണ് സൂചന. മതപരമായ ചടങ്ങുകൾക്ക് നാട്ടാനകളുടെ കൈമാറ്റം അനുവദിച്ച് ഏപ്രിൽ ഒന്നിന് വനം വന്യജീവി നിയമം ഭേദഗതി ചെയ്തിട്ടും കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നതിന് അനുമതി നൽകാത്ത സംസ്ഥാന സർക്കാരാണ് സ്വകാര്യ ട്രസ്റ്റിന് നല്കാൻ മൗനാനുമതി നൽകുന്നത്. സർക്കാരിന്റെ പക്കലുള്ള നാട്ടാനകളെ ഇതര സംസ്ഥാനത്തെ പരിചരണ കേന്ദ്രത്തിലേക്ക് കൈമാറാൻ ആലോചനയുണ്ടെന്ന വനം മന്ത്രിയുടെ പ്രസ്താവനയും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നതാണ് ആന പ്രേമികളുടെയും ക്ഷേത്ര ഭാരവാഹികളുടെയും ആരോപണം. ആനപ്രേമം നടിക്കുന്ന തൃശൂർ ജില്ലയിലുള്ള ചിലരാണ് സ്വന്തം നാടിന്റെ സംസ്കാരത്തെ മറന്നുകൊണ്ട് കാശിനു വേണ്ടി സ്വകാര്യ ട്രസ്റ്റിന് ആനകളെ നൽകാൻ ഒത്താശ ചെയ്യുന്നത്‌ എന്നും ആനപ്രേമികൾ ആരോപിക്കുന്നു. കേരളത്തിലെ നല്ലവരായ ഒരുപറ്റം ആനപ്രേമികളും പൂരപ്രേമികളും ഇവരുടെ നീക്കങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. മതിയായ തെളിവുകൾ ലഭിച്ചുകഴിഞ്ഞാൽ സ്വകാര്യ ട്രസ്റ്റിക്ക് ആനകളെ കടത്താൻ കൂട്ടുനിന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് ആനപ്രേമിസംഘത്തിന്റെ തീരുമാനം. ഉത്സവങ്ങൾക്കും മറ്റ് ക്ഷേത്ര ചടങ്ങുകൾക്കും ആനകളെ തികയാത്ത ഈ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാൻ സമ്മതിക്കാത്ത സംസ്ഥാന സർക്കാർ ഇവിടെയുള്ള ആനകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താൻ ശ്രമിക്കുന്നത് കേരളത്തിന്റെ പൈതൃകത്തെ എന്നന്നേക്കുമായി നശിപ്പിക്കാൻ കൂടിയാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

കേരളത്തിലെ നൂറോളം നാട്ടാനകൾക്ക് ഈ സ്വകാര്യ ട്രസ്റ്റ് വില പറഞ്ഞിട്ടുണ്ട്. ആനകളെ കൂട്ടത്തോടെ നാടുകടത്തിയാൽ ഉത്സവ എഴുന്നള്ളിപ്പുകൾ ബുദ്ധിമുട്ട് നേരിടുമെന്ന ആശങ്കയും ശക്തമാണ്. കേരളത്തിലെ നാട്ടാനകളുടെ എണ്ണം കുറയുകയാണെന്നും അതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് മുൻ എം പി സുരേഷ് ഗോപിയും പാറമേക്കാവ് ദേവസ്വവും കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ആ ആവശ്യം പരിഗണിച്ചാണ് 1971-ലെ വനം വന്യജീവി നിയമത്തിൽ നാട്ടാനകളുടെ കൈമാറ്റവും ഗതാഗതവും മതപരമായ ചടങ്ങുകൾക്ക് അനുവദിച്ച് നിയമ ഭേദഗതി കൊണ്ടുവന്നത്. പുതിയ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ആനകളെ കേരളത്തിലെത്തിക്കാൻ ദേവസ്വങ്ങൾ തയ്യാറായിട്ടും സംസ്ഥാന സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയാണ്.

സംരക്ഷിക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത ആനയുടമകളിൽ നിന്ന് ആനകളെ ഏറ്റെടുത്ത് സംരക്ഷിക്കാൻ ഒരുപാട് ആനപ്രേമികൾ രംഗത്ത് വന്ന ഈ സമയത്താണ് പലതരം മുട്ട്ന്യായങ്ങൾ പറഞ്ഞു ആനകളെ മറ്റ് സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിക്കുന്നത്.

  1. Read Also: ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25% തുക പിടിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button