Latest NewsKeralaNews

വീട്ട് ജോലിക്ക് പോകാന്‍ വിസമ്മതിച്ചു: കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച മാതാവും കാമുകനും അറസ്റ്റില്‍

പാലക്കാട്: വീട്ട് ജോലിക്ക് പോകാന്‍ വിസമ്മതിച്ച പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മാതാവും കാമുകനും അറസ്റ്റില്‍. തൃത്താല കപ്പൂരില്‍ ആണ് സംഭവം. കേസില്‍ കുട്ടികളുടെ മാതാവ്, ഇവരുടെ കാമുകന്‍ എന്നിവരെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂളില്‍ പോകാതെ വീട്ട് ജോലിക്ക് പോകാന്‍ വിസമ്മതിച്ച കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ടും, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചും ഉപദ്രവിച്ചതായി കുട്ടികള്‍ മൊഴി നല്‍കി. മുതിര്‍ന്ന സഹോദരി മുഖേനെയാണ് കുട്ടികള്‍ പൊലീസിനെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button