ജിദ്ദ: ജിദ്ദയിലെ അറിയപ്പെടുന്ന മലയാളി ഫുട്‌ബോളര്‍ ഷാഹിദ് എന്ന ഈപ്പു (34) നിര്യാതനായി. ടൗണ്‍ ടീം സ്ട്രൈക്കേഴ്സ് ക്ലബ്ബില്‍ മുന്‍നിര കളിക്കാരനായ ഷാഹിദ് മലപ്പുറം അരീക്കോട് തേരട്ടമ്മല്‍ സ്വദേശിയാണ്. ദീര്‍ഘ കാലമായി ജിദ്ദയില്‍ പ്രവാസിയാണ്. ജിദ്ദ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റില്‍ മക്കാനി എന്ന പേരില്‍ റസ്‌റ്റോറന്റ് നടത്തുകയായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ മരിച്ചു.
ഭാര്യ മര്‍സ്സീന മോളും ഒരേയൊരു മകന്‍ ആറുമാസമായ ഇവാന്‍ ആദമും സന്ദര്‍ശന വിസയില്‍ ജിദ്ദയിലുണ്ട്. ഒരാഴ്ച്ച മുമ്പാണ് ഇവര്‍ എത്തിയത്. പിതാവ്: പരേതനായ അബ്ദുറഹ്മാന്‍ കാറങ്ങാടന്‍, മാതാവ്: ആയിഷ ചെങ്ങോടന്‍.
Post Your Comments