ലക്നൗ: സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റിൽ വീണ് കുഞ്ഞ് മരിച്ചു. പ്രസവ വേദനയുമായി വന്ന യുവതിയെ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതാണ് ദാരുണ സംഭവത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഉത്തർപ്രദേശിലെ സോൻഭദ്രയിൽ നടന്ന സംഭവത്തിൽ ഗോതാനി ഗ്രാമത്തിലുള്ള ജഗ്നായക് സിംഗ് എന്നയാളുടെ കുഞ്ഞാണ് മരിച്ചത്.
യുവതി ശുചിമുറിയിൽ പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റിൽ വീണ കുഞ്ഞിനെ പുറത്തേക്കെടുക്കാൻ താമസിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ, ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചുവെന്ന് സമ്മതിച്ച ചീഫ് മെഡിക്കൽ ഓഫീസർ, യുവതിയെ അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ലെന്ന ബന്ധുക്കളുടെ ആരോപണം നിഷേധിച്ചു.
പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ അനുവദിച്ചു: പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ
ബുധനാഴ്ച്ച രാവിലെ അഞ്ച് മണിയോടെയാണ് പ്രസവ വേദന തീവ്രമായ ഭാര്യ രശ്മി സിംഗിനെ അമ്മമാരുടേയും കുട്ടികളുടേയും ആശുപത്രിയിൽ എത്തിച്ചത്. ഭാര്യയെ അഡ്മിറ്റ് ചെയ്യണമെന്ന് ജീവനക്കാരോട് അപേക്ഷിച്ചിട്ടും തയ്യാറായില്ലെന്നും ഡോക്ടർ വരുന്നതു വരെ കാത്തിരിക്കണമെന്ന് നിർദ്ദേശിച്ചതായും ജഗ്നായക് പറയുന്നു.
തുടർന്ന്, ആശുപത്രി റിസപ്ഷനിലെ ശുചിമുറിയിലേക്ക് പോയ യുവതി അവിടെ പ്രസവിക്കുകയായിരുന്നു. ടോയിലറ്റിലേക്ക് വീണ കുഞ്ഞിനെ ബന്ധുക്കളും ജീവനക്കാരും ചേർന്ന് പുറത്തെടുത്തപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. പ്രസവത്തിനു പിന്നാലെ യുവതിയുടെ നിലയും ഗുരുതരമായി തുടുരകയാണ്. യുവതി ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുകയാണ്.
Post Your Comments