Latest NewsKeralaNews

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: വിഴിഞ്ഞത്ത് രണ്ട് പേർ അറസ്റ്റില്‍ 

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസില്‍ രണ്ട് പേർ അറസ്റ്റില്‍. തിരുവല്ലം ആലുകാട് സാദിക് (28) അമ്പലത്തറ കുമരി ചന്തയ്ക്ക് സമീപം യാസീൻ (27) എന്നിവരാണ് പിടിയിലായത്. വെങ്ങാനൂരിലെ സൂര്യ ഫിനാൻസ് എന്ന സ്ഥാപനത്തിൽ സ്വർണ്ണം പൂശിയ വള പണയം വെയ്ക്കാൻ ഇന്നലെ രാവിലെ എത്തിയപ്പാഴാണ് രണ്ട് പേരെയും സ്ഥാപനത്തിലെ ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു വച്ച് വിഴിഞ്ഞം പൊലീസിന് കൈമാറിയത്.

ഇതേ സ്ഥാപനത്തിന്റെ കരുമം, ആഴാകുളം, നേമം പൂഴിക്കുന്ന്, പെരിങ്ങമ്മല, ബാലരാമപുരം എന്നീ ബ്രാഞ്ചുകളില്‍ ഇവര്‍ നേരത്തെ സ്വർണ്ണം പൂശിയ വളകൾ പ്രതികൾ പണയം വച്ചിരുന്നു. രണ്ട് പവന്റെ വളകള്‍ എന്ന പേരിലാണ് ഇവ കൊണ്ടുവന്നിരുന്നത്. ഒരു വളയ്ക്ക് 80,000 രൂപ വച്ച് ഏഴ് ലക്ഷത്തോളം രൂപ പ്രതികൾ ഇതുവരെ ക്കൈക്കലാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറാം തിയതി മുതലാണ് ഇരുവരും തട്ടിപ്പ് തുടങ്ങിയതെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു.

സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിൽ പല ബ്രാഞ്ചുകളിലായി ഒരേ പേരിൽ ഒരു വള വീതം പണയം വച്ച് ഒരേ തുക കൈപ്പറ്റിയെന്ന് കണ്ടത്തിയതോടെയാണ് സംശയ ഉയരാനും പ്രതികൾ കുടുങ്ങാനും കാരണം. എല്ലായിടത്തും നല്‍കിയിരുന്നത്  ഒരേ വിലാസവും. ഇവര്‍ കൊണ്ടുവന്ന ഒരു വള പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എല്ലാ ബ്രാഞ്ചുകളിലും ഇവരെക്കുറിച്ച് വിവരം നല്‍കി. ചൊവ്വാഴ്ചയും പതിവ് പോലെ രണ്ട് പവന്റെ വളയുമായി പണയം വയ്ക്കാന്‍ എത്തിയപ്പോഴാണ് ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവെച്ചത്. വഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ സമ്പത്ത്, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button