KeralaLatest NewsNews

ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവ്, സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു

കോവിഡ് കാലയളവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു

കോവിഡ് ഭീതി അകന്നതോടെ തിരിച്ചുവരവിന്റെ പാതയിൽ ആഭ്യന്തര വിനോദസഞ്ചാര മേഖല. ഇത്തവണ കേരളത്തിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2021നെക്കാൾ 156 ശതമാനം വർദ്ധനവാണ് 2022-ൽ ഉണ്ടായിട്ടുള്ളത്. കോവിഡില്‍ തളർന്ന ആഭ്യന്തര വിനോദസഞ്ചാര മേഖല ഉയർത്തെഴുന്നേറ്റത്തോടെ, സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

കോവിഡ് കാലയളവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. അക്കാലയളവിൽ ഏകദേശം 2,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, കോവിഡ് അകന്നതോടെ ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കാൻ നിരവധി പദ്ധതികൾ സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ചിരുന്നു. ഇത് വൻ തോതിൽ മാറ്റം സൃഷ്ടിക്കാൻ സഹായിച്ചിട്ടുണ്ട്.

Also Read: പതിവായി പേരയ്ക്ക കഴിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം…

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിലാണ്. തൊട്ടുപിന്നിലായി തിരുവനന്തപുരം ജില്ലയിലും സഞ്ചാരികൾ എത്തിയിട്ടുണ്ട്. മലയാളികൾക്ക് പുറമേ, വടക്കേ ഇന്ത്യക്കാരാണ് സഞ്ചാരികളിൽ കൂടുതലും. കൂടാതെ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരും കേരളത്തിൽ എത്തുന്നുണ്ട്.

shortlink

Post Your Comments


Back to top button