KeralaLatest NewsNews

പെണ്‍സുഹൃത്തിനെ കളിയാക്കി: കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍

കളമശ്ശേരി എച്ച്‌എംടി ജങ്ഷനിലാണ് സംഭവം.

കൊച്ചി: ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്.

കളമശ്ശേരി എച്ച്‌എംടി ജങ്ഷനിലാണ് സംഭവം. ഇടുക്കി സ്വദേശി അനീഷ് (34 ) ആണ് കൊല്ലപ്പെട്ടത്. അസ്ത്ര ബസിലെ കണ്ടക്ടറായിരുന്നു ഇയാള്‍. പെണ്‍സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.

read also: എംപുരാന്റെ ഷൂട്ടിംഗിനിടയാണ് വിവരം അറിഞ്ഞത്,അയാളെ പറഞ്ഞുവിട്ടു: ബ്രോ ഡാഡി സെറ്റിലെ പീഡനത്തില്‍ പൃഥ്വിരാജിന്റെ പ്രതികരണം

ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button