ചെന്നൈ: പൊലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിൽ ചെന്നൈ അയനാവരം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിൾ അരുൺ കുമാർ(27) ആണ് മരിച്ചത്.
Read Also : ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് വസ്ത്രവ്യാപാരിയടക്കം രണ്ടുപേർ മരിച്ചു
ഇന്ന് രാവിലെയാണ് വിരുതനഗർ സ്വദേശിയായ കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സർവീസ് യൂണിഫോം ധരിച്ച നിലയിലാണ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
Read Also : കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റെയിൽവേ, വളവുകൾ ഉടൻ നിവർത്തും
ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുടുംബപ്രശ്നങ്ങൾ മൂലമാണ് കുമാർ ജീവനൊടുക്കിയതെന്ന് അധികൃതർ അറിയിച്ചു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments