KottayamNattuvarthaLatest NewsKeralaNews

എ​ലി​യെ തു​ര​ത്താ​ൻ വി​ഷം ചേ​ര്‍ത്തു​വെ​ച്ച നെ​ല്ല് തി​ന്ന് 27 താ​റാ​വും ഇ​രു​പ​തോ​ളം കോ​ഴി​യും ച​ത്തു: സംഭവം കുമരകത്ത്

കു​മ​ര​കം ചെ​മ്പോ​ടി​ത്ത​റ ജൂ​ലി​യു​ടെ 27 താ​റാ​വും പു​തു​ച്ചി​റ സ​ര​സ​മ്മ​യു​ടെ 20 കോ​ഴി​യു​മാ​ണ് ച​ത്ത​ത്

കു​മ​ര​കം: എ​ലി​യെ തു​ര​ത്താ​ൻ വി​ഷം ചേ​ര്‍ത്തു​വെ​ച്ച നെ​ല്ല് തി​ന്ന് 27 താ​റാ​വും ഇ​രു​പ​തോ​ളം കോ​ഴി​യും ച​ത്തു. കു​മ​ര​കം ചെ​മ്പോ​ടി​ത്ത​റ ജൂ​ലി​യു​ടെ 27 താ​റാ​വും പു​തു​ച്ചി​റ സ​ര​സ​മ്മ​യു​ടെ 20 കോ​ഴി​യു​മാ​ണ് ച​ത്ത​ത്.

Read Also : പു​ലി​മു​ട്ടി​നി​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യിൽ മൃതദേഹം: വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ആളുടേതെന്ന് സംശയം

കു​മ​ര​കം മ​ങ്കു​ഴി പാ​ട​ശേ​ഖ​ര​ത്താണ് സംഭവ‌ം. കു​മ​ര​ക​ത്തെ മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും എ​ലി​ശ​ല്യം ഇ​ല്ലാ​താ​ക്കാ​ന്‍ വി​ഷം ​ചേ​ര്‍ത്ത നെ​ല്ല് വെ​ക്കു​ക പ​തി​വാ​ണ്. എ​ന്നാ​ല്‍, വി​ഷം വെ​ച്ചി​ട്ടു​ണ്ട് എ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡ് പാ​ട​വ​ര​മ്പി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചിരുന്നില്ല. മാ​ത്ര​മ​ല്ല, സ​മീ​പ​വാ​സി​ക​ളെ അ​റി​യി​ക്കു​ക​യും വേ​ണം. ഈ ​നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് മ​ങ്കു​ഴി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ഉ​ട​മ വി​ഷ​നെ​ല്ല് വെ​ച്ച​ത്.

Read Also : തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താൻ ഒരു മണിക്കൂർ!! തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയെപ്പറ്റി ഇ ശ്രീധരന്‍

നെ​ല്ല് കൊ​ടി​യ വി​ഷ​ത്തി​ല്‍ മു​ക്കി വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ഇ​ട്ട​താ​യി​രി​ക്കു​മെ​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ ആ​രോ​പി​ച്ചു. ന​ഷ്ടം സം​ഭ​വി​ച്ച വ്യ​ക്തി​ക​ള്‍ കൃ​ഷി ഓ​ഫീസ​ര്‍, മൃ​ഗ​ഡോ​ക്ട​ര്‍, കു​മ​ര​കം പൊ​ലീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രാ​തി ന​ല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button