ThiruvananthapuramKeralaNattuvarthaLatest NewsNews

പു​ലി​മു​ട്ടി​നി​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യിൽ മൃതദേഹം: വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ആളുടേതെന്ന് സംശയം

പു​ലി​മു​ട്ടി​നി​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം ആ​രു​ടേ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചിട്ടി​ല്ല. വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ആ​ളു​ടേ​താ​ണെന്നാ​ണ് സം​ശ​യം. പു​ലി​മു​ട്ടി​നി​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്.

Read Also : പാഠപുസ്തകത്തിലെ പ്രതിജ്ഞ വാചകത്തിൽ ഗുരുതരമായ പാകപ്പിഴ: പിണറായി സർക്കാരിനെതിരെ വിമർശനം

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സംഭവം. മു​ത​ല​പ്പൊ​ഴി​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​രെ കാ​ണാ​താ​യി​രു​ന്നു. നാ​ട്ടു​കാ​രും നേ​വി​യു​ടെ സ്‌​കൂ​ബ ഡൈ​വേ​ഴ്‌​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താൻ ഒരു മണിക്കൂർ!! തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയെപ്പറ്റി ഇ ശ്രീധരന്‍

ഇവരിൽ ഒരാളുടേതെന്ന് കരുതുന്ന മൃതദേഹമാണ് കണ്ടെടുത്തത്. കാണാതായ മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button