Latest NewsNewsInternational

150 ലധികം ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരികെ നല്‍കുമെന്ന പ്രഖ്യാപനവുമായി അമേരിക്ക

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം ഫലം കണ്ടു

 

ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്ന് 150 ലധികം ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരും . ഇതിനായി 1970ലെ ഉടമ്പടി എല്ലാ രാജ്യങ്ങളിലും ഇന്ത്യ വ്യാപകമായി ചര്‍ച്ച ചെയ്തതായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സെക്രട്ടറി ഗോവിന്ദ് മോഹന്‍ പറഞ്ഞു. സാംസ്‌കാരിക സ്വത്ത് തിരികെ കൊണ്ടുവരുന്ന കാര്യം ജി-20 ഉച്ചകോടിയിലും ചര്‍ച്ച ചെയ്തിരുന്നു. ഇതുകൂടാതെ മറ്റ് രാജ്യങ്ങളുമായും ഇക്കാര്യത്തില്‍ ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഉഭയകക്ഷിപരമായി ഇന്ത്യ അമേരിക്ക പോലുള്ള രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ഗോവിന്ദ് മോഹന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഫലമാണിത് . ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ നിന്നുള്ള ചില പുരാവസ്തുക്കളും ഇന്ത്യയില്‍ എത്തിക്കും.

Read Also: വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കും: മുഖ്യമന്ത്രി

ഇന്ത്യയുടെ ആത്മീയവും സാംസ്‌കാരികവുമായ അവശേഷിപ്പുകള്‍ തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുരാവസ്തുക്കള്‍ രാജ്യത്തെത്തിക്കുന്നത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് 238 എണ്ണവും ഇന്ത്യയിലേക്ക് എത്തിച്ചത്. 2022ല്‍ യുഎസ് അധികൃതര്‍ 307 വസ്തുക്കളാണ് തിരികെ ഏല്‍പ്പിച്ചത്. ഏകദേശം നാല് ദശലക്ഷം യുഎസ് ഡോളര്‍ വിലമതിക്കുന്നതാണ് ഈ പുരാവസ്തുക്കള്‍.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button