
പെരുമ്പാവൂർ: സുഹൃത്തിന്റെ വീട്ടിൽ കുഞ്ഞിന്റെ മാമോദീസ ചടങ്ങിനെത്തി ഡയമണ്ട് നെക്ലസും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍.
ഇടുക്കി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) ആണ് പിടിയിലായത്. കോടനാട് പൊലീസ് ആണ് പ്രതിയെ പിടിയിലായത്.
മെയ് ആറിന് കോടനാടാണ് സംഭവം. വീടിനകത്ത് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് പ്രതി കവര്‍ന്നത്. ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ജ്വല്ലറി-ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നായി കണ്ടെടുത്തു.
ഇൻസ്‌പെക്ടർ ബേസിൽ തോമസ്, എസ്ഐ പിജെ കുര്യാക്കോസ്, എഎസ്ഐ ശിവദാസ്, എസ് സിപിഒ സെബാസ്റ്റ്യൻ, സിപിഒമാരായ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments