ThiruvananthapuramLatest NewsKeralaNattuvarthaNews

വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ തക്കത്തിന് 90 പവനോളം കവര്‍ന്ന കള്ളന്‍ പിടിയില്‍

വീട്ടില്‍ ഉപനയന ചടങ്ങ് നടന്നിരുന്നതിനാല്‍ നിരവധി അതിഥികളുണ്ടായിരുന്നു.

തിരുവനന്തപുരം: വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ തക്കത്തിന് മണക്കാട് സ്വദേശിയുടെ വീട്ടിൽ നിന്നും 90 പവൻ മോഷ്ടിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍. ഷെഫീക്ക് എന്നയാളാണ് പിടിയിലായത്.

read also: എല്ലാവർക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കും: ആവശ്യമെങ്കിൽ എയ്ഡഡ് സ്‌കൂളുകളിൽ അധിക ബാച്ച് അനുവദിക്കുമെന്ന് വി ശിവൻകുട്ടി

ശ്രീരാമകൃഷ്ണനും കുടുംബാംഗങ്ങളും തിരുച്ചന്തൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയപ്പോഴാണ് മോഷണം നടന്നത്. വീട്ടില്‍ ഉപനയന ചടങ്ങ് നടന്നിരുന്നതിനാല്‍ നിരവധി അതിഥികളുണ്ടായിരുന്നു. ഈ തിരിക്കിനിടെ മോഷ്ടാവ് വീട്ടിനുള്ളില്‍ കയറി ഒളിച്ചിരുന്നിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. വ്യാഴാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനായി പോയി വെള്ളിയാഴ്ച ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button