Latest NewsKeralaNews

എല്ലാവർക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കും: ആവശ്യമെങ്കിൽ എയ്ഡഡ് സ്‌കൂളുകളിൽ അധിക ബാച്ച് അനുവദിക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: എല്ലാവർക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് സമ്പൂർണ പരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ജൂലൈ 15ന് പൂർത്തീകരിക്കും. ഇതിനുശേഷം മലബാർ മേഖലയിലെ ജില്ലകളിലെ പ്ലസ് വൺ പ്രവേശന സ്ഥിതി താലൂക്ക് അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ അപ്ലിക്കേഷൻ വഴി ലഭ്യമാകും: കെ- സ്മാർട്ട് സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി

ആവശ്യമുള്ളിടത്ത് എയ്ഡഡ് സ്‌കൂളുകളിലടക്കം അധിക താൽക്കാലിക ബാച്ചുകൾ അനുവദിച്ച് എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും. സംസ്ഥാനതലത്തിൽ പരിശോധിച്ചാൽ സീറ്റ് അധികമായി കാണാം. എന്നാൽ ജില്ലാതലത്തിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ സീറ്റിന്റെ നേരിയ കുറവുണ്ട്. പാലക്കാട് 390 സീറ്റും മലപ്പുറം ജില്ലയിൽ 461 സീറ്റുമാണ് കുറവ്. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം താലൂക്ക്തല കണക്കെടുക്കുമ്പോൾ മാത്രമേ വ്യക്തമായ ചിത്രം ലഭിക്കൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വളരെ ചുരുക്കം വിദ്യാർഥികൾക്ക് അപേക്ഷകളിലെ ഓപ്ഷനുകളുടെ കുറവുകൊണ്ട് മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ല. അത്തരം വിദ്യാർഥികൾക്ക് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റോടെ മെറിറ്റ് അടിസ്ഥാനപ്പെടുത്തി പ്രവേശനം ലഭിക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേയ്ക്ക്, ബാസ്റ്റില്‍ ഡേ പരേഡില്‍ മുഖ്യാതിഥി: സന്ദര്‍ശന ലക്ഷ്യം ഇത്

shortlink

Related Articles

Post Your Comments

Related Articles


Back to top button