സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളി, പ്രതികരിക്കാനാകാതെ സിപിഎം

കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ സിപിഎം 15-ാം തീയതി കോഴിക്കോട് നടത്താനിരിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്. അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി മുന്നോട്ടുപോകാനാകില്ലെന്നും ലീഗ് യോഗത്തില്‍ വ്യക്തമാക്കി. മുസ്ലിം ലീഗിനെ ചേര്‍ത്തുപിടിക്കാനുള്ള സിപിഎം തന്ത്രത്തില്‍ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

Read Also: ‘കേരളത്തിൽ സിപിഎമ്മിന് ഒരു എംപിയെ ഉള്ളു, അത് ന്യൂനപക്ഷത്തിൽപ്പെട്ടയാളാണ്, കോൺഗ്രസിന് എത്ര മുസ്ലീം എംപിമാരുണ്ട്’

അതേസമയം, സിപിഎം സെമിനാറില്‍ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു. സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറില്‍ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇന്നല പറഞ്ഞിരുന്നു.

അതേസമയം, ലീഗിന്റെ തീരുമാനത്തില്‍ സിപിഎം നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

 

Share
Leave a Comment