Latest NewsIndiaNews

ജൽ ജീവൻ മിഷൻ: വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ പുതിയ പദ്ധതികളുമായി യുപി സർക്കാർ

ജൽ ജീവൻ മിഷന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്

ലക്നൗ: സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് യോഗി സർക്കാർ. ജൽ ജീവൻ മിഷന്റെ കീഴിലാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ വിന്ധ്യ-ബുന്ദേൽഖണ്ഡ് മേഖലയിലെ തെരഞ്ഞെടുത്ത 9 സ്കൂളുകളിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ജൽ ജീവൻ മിഷന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്.

വിദ്യാലയങ്ങളിൽ മാത്തമാറ്റിക്സ് ലാബ്, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ, ഉച്ചഭക്ഷണത്തിലുള്ള പ്രത്യേകത ഡൈനിംഗ് ഹാളുകൾ എന്നിവ നിർമ്മിക്കുന്നതാണ്. ഇതിനോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് സംസ്കൃതം, മറ്റ് പ്രാദേശിക ഭാഷകൾ എന്നിവ പഠിക്കുന്നതിനുള്ള പ്രത്യേക ലാംഗ്വേജ് ലബോറട്ടറികളും നിർമ്മിക്കും. വിദ്യാർത്ഥികൾക്ക് കായിക രംഗത്ത് പ്രോത്സാഹനം നൽകുന്നതിനായി സ്കൂൾ ഗ്രൗണ്ടുകൾ നിർമ്മിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമാണ്. അതേസമയം, ജൽ ജീവൻ മിഷന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനികൾ അവരുടെ ഫണ്ട് പ്രധാനമായും പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതാണ്.

Also Read: ദമ്പതിമാർ തമ്മില്‍ വഴക്ക്: ഒന്നരവയസ്സുകാരിയായ മകളെ അച്ഛൻ പുറത്തേക്കെറിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button