ലക്നൗ: ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യോഗി സർക്കാർ. സർക്കാർ വകുപ്പുകൾക്കും കോർപ്പറേഷനുകൾക്കും സംസ്ഥാന സർക്കാറിന് കീഴിലുള്ള അധികാരികൾക്കും പുതിയ നിയമം ബാധകമായിരിക്കും. ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി കർമ്മിഷ് ഡോ.ദേവേഷാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. കൂടാതെ, സമരം നിരോധിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനവും യുപി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
എസ്മ നിയമം നിലവിൽ വന്നതിനുശേഷം ഏതെങ്കിലും ജീവനക്കാരൻ പണിമുടക്കുകയോ, പ്രതിഷേധിക്കുകയോ ചെയ്താൽ നിയമലംഘനം നടത്തുന്നവരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു മുൻപും സമാനമായ രീതിയിൽ ഉത്തർപ്രദേശ് സർക്കാർ പണിമുടക്കുകൾ നിരോധിച്ചിരുന്നു. 2023-ലാണ് സംഭവം. അന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ ഒന്നടങ്കം പണിമുടക്കിയതിനെ തുടർന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആറ് മാസത്തേക്ക് സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
Post Your Comments