Latest NewsIndiaNews

ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുന്നതിൽ ഒന്നാമത്! ആരോഗ്യ രംഗത്ത് പുതിയ നേട്ടം കരസ്ഥമാക്കി ഉത്തർപ്രദേശ്

ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിൽ ഇതുവരെ 837,700 ആയുഷ്മാൻ കാർഡുകളാണ് വിതരണം ചെയ്തത്

ലക്നൗ: രാജ്യത്ത് ഏറ്റവും കൂടുതൽ ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുന്ന സംസ്ഥാനമെന്ന പദവി സ്വന്തമാക്കി ഉത്തർപ്രദേശ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഉത്തർപ്രദേശിൽ ഇതുവരെ 5 കോടിയിലധികം ആയുഷ്മാൻ കാർഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ 3,716 ആശുപത്രികളാണ് ആയുഷ്മാൻ പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും യുപി സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

യുപിയിൽ 5,00,17,920 ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. സാധാരണക്കാരായ 7,43,82,304 ആളുകൾക്കാണ് കാർഡിന്റെ ഗുണഫലം ലഭിക്കുന്നത്. സംസ്ഥാനത്തെ പിന്നാക്കം നിൽക്കുന്ന ഓരോ പൗരനും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനുള്ള അവസരം ഒരുക്കണമെന്ന് യോഗി സർക്കാർ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ഇന്ത്യയിൽ പ്രവേശിച്ച് മ്യാൻമാർ അധികൃത കുടിയേറ്റക്കാർ: 8 പേർ അറസ്റ്റിൽ

ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിൽ ഇതുവരെ 837,700 ആയുഷ്മാൻ കാർഡുകളാണ് വിതരണം ചെയ്തത്. പദ്ധതിയ്‌ക്ക് കീഴിൽ 19 സ്വകാര്യ ആശുപത്രികളും 16 സർക്കാർ ആശുപത്രികളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതർ, ആശാ വർക്കർമാർ തുടങ്ങിയവർ മുഖാന്തരം ആയുഷ്മാൻ കാർഡ് സ്വന്തമാക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button