Latest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

അച്ഛന്റെ പേര് നശിപ്പിക്കരുത്, ഇനി അഭിനയിക്കരുത്, ആരാധിക വന്ന് മുഖത്തടിച്ചു: തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്‍

മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയതാരമാണ് അഭിഷേക് ബച്ചന്‍. ഇപ്പോൾ താരം മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ അഭിനയം മോശമായതിനെ തുടര്‍ന്ന് ഒരു ആരാധിക തന്റെ മുഖത്ത് അടിച്ചിട്ടുണ്ടെന്ന് അഭിഷേക് ബച്ചന്‍ പറയുന്നു. 2002ല്‍ ‘ശരാരത്’ എന്ന സിനിമ ഇറങ്ങിയപ്പോഴുണ്ടായ അനുഭവമാണ് അഭിഷേക് ബച്ചന്‍ പങ്കുവച്ചത്.

2013ല്‍ പുറത്തിറങ്ങിയ ‘ധൂം 3’ ചിത്രത്തിന്റെ പ്രമോഷനിടെ ആമിര്‍ ഖാന്‍, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പമുള്ള അഭിമുഖത്തിനിടെയാണ് അഭിഷേക് ബച്ചന്‍ താന്‍ നേരിട്ട ദുരനുഭവവും പിന്നീട് തന്റെ ജീവിതത്തില്‍ സംഭവിച്ച സന്തോഷ നിമിഷങ്ങളെയും കുറിച്ച് തുറന്നു പറഞ്ഞത്. ഈ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അഭിഷേക് ബച്ചന്റെ വാക്കുകൾ ഇങ്ങനെ;

ട്രെൻഡിനൊപ്പം സഞ്ചരിച്ച് അമുൽ! ഇത്തവണത്തെ പരസ്യത്തിൽ ഇടം നേടി ട്വിറ്റർ- ത്രെഡ്സ് പോരാട്ടം

‘ഒരു സ്ത്രീ വന്ന് സിനിമ ഇഷ്ടപ്പെടാത്തതിന്റെ അതൃപ്തി പ്രകടിപ്പിച്ചു. എന്റെ മുഖത്ത് അടിച്ചു. അച്ഛന്‍ അമിതാഭ് ബച്ചന്റെ പേര് നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയെങ്കിലും ഇനി അഭിനയിക്കരുത് എന്ന് പറഞ്ഞു. എന്നാല്‍ 2012ല്‍ ‘ബോല്‍ ബച്ചന്‍’ സിനിമ റിലീസ് ചെയ്തപ്പോള്‍ അന്ന് പോയ അതേ തിയേറ്ററില്‍ ഞാന്‍ പോയിരുന്നു. അവിടെ എന്നെ അതിശയിപ്പിക്കുന്ന സംഭവമാണ് നടന്നത്.

പതിനായിരത്തോളം ആളുകള്‍ അവിടെ സിനിമ കാണാനായി എത്തിയിരുന്നു. ഞാന്‍ കാറില്‍ നിന്നിറങ്ങി ആ സംഭവത്തിന്റെ ചിത്രം അച്ഛന് അയച്ചു കൊടുത്തിരുന്നു. എങ്ങനെയാണ് ജീവിതം പോകുന്നത് എന്നതിനെ കുറിച്ചായിരുന്നു ഞാന്‍ പറഞ്ഞത്.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button