Latest NewsNewsBusiness

ട്രെൻഡിനൊപ്പം സഞ്ചരിച്ച് അമുൽ! ഇത്തവണത്തെ പരസ്യത്തിൽ ഇടം നേടി ട്വിറ്റർ- ത്രെഡ്സ് പോരാട്ടം

ബോക്സിംഗ് താരങ്ങളെ പോലെ മസ്കും സക്കർബർഗും ഏറ്റുമുട്ടുന്നതാണ് അമുൽ ഗ്രാഫിക്കൽ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്

സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് ചർച്ചാ വിഷയമായി മാറിയ ഒന്നാണ് ട്വിറ്റർ- ത്രെഡ്സ് പോരാട്ടം. ഇത് സംബന്ധിച്ചുളള വിവിധ തരത്തിലുള്ള മീമുകളും, ട്രോളുകളും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. എന്നാൽ, പരസ്യത്തിന്റെ കാര്യത്തിൽ ട്രെൻഡിനൊപ്പം സഞ്ചരിച്ചിരിക്കുകയാണ് പ്രമുഖ ഡയറി ബ്രാൻഡായ അമുൽ. ഇത്തവണ അമുൽ പുറത്തിറക്കിയ ഏറ്റവും പുതിയ പരസ്യത്തിലാണ് കാർട്ടൂൺ കഥാപാത്രങ്ങളായി ഇലോൺ മസ്കും, സക്കർബർഗും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ട്വിറ്റർ- ത്രെഡ്സ് പോരാട്ടമാണ് പരസ്യത്തിന്റെ പ്രമേയം.

ബോക്സിംഗ് താരങ്ങളെ പോലെ മസ്കും സക്കർബർഗും ഏറ്റുമുട്ടുന്നതാണ്
അമുൽ ഗ്രാഫിക്കൽ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ ചിഹ്നമായ നീല നിറത്തിലുള്ള കിളിയും പരസ്യത്തിൽ ഇടം നേടിയിട്ടുണ്ട്. ചിത്രത്തോടൊപ്പം ‘ഇലോൺ-ഇ-ജംഗ്’ എന്നും, ‘അമുൽ രുചിയുടെ അടയാള’മെന്നുമാണ് ക്യാപ്ഷനായി നൽകിയിട്ടുള്ളത്.

Also Read: ഗ്രീൻഷെഫ് അപ്ലൈയൻസ് ലിമിറ്റഡ്: ഐപിഒയിലൂടെ സമാഹരിച്ചത് കോടികൾ

മെറ്റ അവതരിപ്പിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കകം ഒട്ടനവധി ഉപഭോക്താക്കളെ നേടാൻ ത്രെഡ്സിന് സാധിച്ചിട്ടുണ്ട്. ട്വിറ്ററിന് വെല്ലുവിളി എന്ന നിലയിലാണ് മെറ്റ ത്രെഡ്സ് അവതരിപ്പിച്ചത്. ഇതോടെയാണ് ഇരുസ്ഥാപന മേധാവികളും തമ്മിലുള്ള പോരാട്ടത്തിന് തുടക്കമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button