KeralaLatest NewsNews

ഭൂമിക്ക് അടിയിൽ നിന്നും മുഴക്കവും ചെറിയതോതിൽ വിറയലും: കാരണം വിശദീകരിച്ച് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തിൽ ചില ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടായ ചെറിയ തോതിലുള്ള വിറയൽ, ഭൂമിയ്ക്കടിയിൽ നിന്നുണ്ടായ മുഴക്കം എന്നിവ സംബന്ധിച്ച വിശദീകരണവുമായി ദുരന്ത നിവാരണ അതോറിറ്റി. കേരളത്തിലെ കാസർഗോഡ്, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ വിവിധ സമയങ്ങളിൽ ചെറിയ തോതിലുള്ള വിറയൽ അനുഭവപ്പെടുന്നതായും ഭൂമിക്കടിയിൽ നിന്ന് മുഴക്കത്തിലുള്ള ശബ്ദം കേൾക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി വിശദീകരണവുമായി രംഗത്തെത്തിയത്.

Read Also: ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ പ​ണം തി​രി​മ​റി ന​ട​ത്തി​: ജീവനക്കാരൻ അറസ്റ്റിൽ

ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നത്. ചെറിയ അളവിൽ ഉണ്ടാകുന്ന മർദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ വിരളം ആണ്. ചെറിയ തോതിലുള്ള ചലനങ്ങൾ ആയതിനാൽ നാഷണൽ സെന്റർ ഫോർ സിസ്മോളജിയുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡൽഹി ആസ്ഥാനമായിട്ടുള്ള നാഷണൽ സെന്റർ ഫോർ സിസ്മോളജിയുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വിദഗ്ധർ അറിയിച്ചു.

Read Also: ചന്ദ്രയാൻ-3- ന്റെ വിക്ഷേപണം നേരിൽ കാണാം! ഇന്ത്യൻ പൗരന്മാരെ അതിഥികളായി ക്ഷണിച്ച് ഐഎസ്ആർഒ

shortlink

Related Articles

Post Your Comments

Related Articles


Back to top button