തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസിയുടെ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കാണ് ടിക്കറ്റ് വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഓക്ടോബര്‍ മാസങ്ങളിലെ ഉത്സവ ദിവസങ്ങളില്‍ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക. എക്‌സ്പ്രസ് മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ് കൂട്ടിയ നിരക്ക് ബാധകമാവുക. സിംഗിള്‍ ബര്‍ത്ത് ടിക്കറ്റുകളുടെ നിരക്ക് അഞ്ച് ശതമാനം വര്‍ധനാകും ഉണ്ടാവുക. ഉത്സവ ദിവസങ്ങള്‍ അല്ലാത്ത ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 15 ശതമാനം നിരക്ക് കുറയും.
Read Also; ദുരിതപ്പെയ്ത്തിന് നേരിയ ശമനം! സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല
അതേസമയം, ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചു. എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നല്‍കുക. ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകള്‍ക്കായിരിക്കും ഇളവ് നല്‍കുക. ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരും. വന്ദേഭാരതിന് ഉള്‍പ്പെടെ ബാധകമായിരിക്കും.
Post Your Comments