തിരൂര്‍: ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണന്‍. ഏക സിവില്‍ കോഡ് വിഷയത്തില്‍ സമരം ചെയ്യാന്‍ തെരുവിലേക്ക് ഇറങ്ങില്ലെന്ന ലീഗിന്റെ നിലപാടിനെയാണ് അദ്ദേഹം സ്വാഗതം ചെയ്തത്. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി മുസ്ലിം സംഘടനകള്‍ അടക്കമുള്ളവരുമായി സംവദിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. മലപ്പുറം തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: കുളിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
അതേസമയം,ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ചൂട് പിടിക്കുകയാണ് കേരള രാഷ്ട്രീയം. സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ ലീഗ് പങ്കെടുക്കില്ലെന്ന പ്രതീക്ഷയിലാണ് നിലവില്‍ കോണ്‍ഗ്രസ്. സിപിഎം ക്ഷണത്തെ പല ലീഗ് നേതാക്കളും തള്ളിയതില്‍ ആശ്വസിക്കുമ്പോഴും ലീഗിലെ ചര്‍ച്ചകളിലും അടുത്ത നീക്കങ്ങളിലും കോണ്‍ഗ്രസ്സിന് ആശങ്കയും ബാക്കിയാണ്.
Post Your Comments