KozhikodeKeralaNattuvarthaLatest NewsNews

ഏകീകൃത സിവിൽ കോഡ്: പ്രധാനമന്ത്രിയ്ക്ക് നിവേദനം നൽകും, സിപിഎമ്മുമായി സഹകരിക്കുമെന്ന് സമസ്ത

കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരിട്ടു നിവേദനം നൽകുമെന്ന് വ്യക്തമാക്കി സമസ്ത. ഇതിന് ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ സിപിഎമ്മുമായി സഹകരിക്കുമെന്നും സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎം വിളിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിവിൽ കോഡിനെതിരായി കോഴിക്കോട്ടു നടത്തിയ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സ്പെഷ്യൽ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീപീഡനക്കേസിൽ വെറുതെ വിട്ടപ്പോൾ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയത്: ഫ്രാങ്കോ മുളയ്ക്കൽ

‘വിവിധ രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ചിട്ടുണ്ട്. മുസ്ലീം ലീഗുമായും കോൺഗ്രസുമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. ഏക സിവിൽ കോഡ് വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പലതരം ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. അത്തരം പരിപാടികളിൽ സഹകരിക്കാനാണു തീരുമാനം’ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button