സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ പൂജ്യത്തിൽ എത്തി. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് കോവിഡ് കേസുകൾ പൂജ്യം നിരക്കിലേക്ക് എത്തിയിരിക്കുന്നത്. 2020 മെയ് ഏഴിനാണ് സംസ്ഥാനത്തെ കോവിഡ് കേസുകൾ ഇതിനു മുൻപ് പൂജ്യത്തിലിയിരുന്നത്. ഈ മാസം അഞ്ചാം തീയതിയിലെ കണക്കുകൾ പുറത്തുവന്നപ്പോഴാണ് കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയത്.
ജൂലൈ ഒന്നാം തീയതി 12 പേർക്കും, രണ്ടാം തീയതി 3 പേർക്കും, മൂന്നാം തീയതി 7 പേർക്കും നാലാം തീയതി ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, ജൂലൈ 5ന് ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ, പരിമിതമായ കോവിഡ് പരിശോധനകൾ മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്.
കേരളത്തിൽ ഇപ്പോൾ 1,033 ആക്റ്റീവ് കോവിഡ് രോഗികൾ മാത്രമാണ് ഉള്ളത്. അതേസമയം, രാജ്യത്ത് പ്രതിദിനം 50 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ 5ന് 45 പ്രതിദിന കോവിഡ് കേസുകൾ മാത്രമാണ് രാജ്യത്താകെ രേഖപ്പെടുത്തിയത്. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ, ഭീതിയും വിട്ടകന്നിട്ടുണ്ട്.
Post Your Comments